മെഡിക്കൽ കോളജ് കാമ്പസ് എച്ച്.എസ്.എസിൽ പുതിയ അക്കാദമിക് ബ്ലോക്ക്

കോഴിക്കോട്​: മെഡിക്കൽ കോളജ് കാമ്പസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കിഫ്‌ബി മുഖേന 3,000 കോടിയോളം രൂപയാണ് വിദ്യാലയങ്ങളുടെ വികസനത്തിന് സംസ്ഥാനത്ത് ചെലവഴിച്ചതെന്നും വിദ്യാലയങ്ങളിൽ അതിവേഗത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. മൂന്ന് കോടി ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോർപറേഷൻ സ്ഥിരംസമിതി ചെയർപേഴ്സൻ സി. രേഖ ഗ്രൗണ്ട് ആൻഡ്‌ ഓഗ്മെന്റഡ് റിയാലിറ്റി ബ്ലോക്ക്‌ പ്രഖ്യാപനം നടത്തി. വാർഡ് കൗൺസിലർ കെ. മോഹനൻ ശുചിത്വ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി. പി.ടി.എ പ്രസിഡന്റ് സി.എം. ജംഷീർ സ്കൂൾ വികസനരേഖ അവതരിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ എ. മുഹമ്മദ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.