ശോഭായാത്ര ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും

കോഴിക്കോട്: ആഗസ്റ്റ് 18ന് വൈകീട്ട് 3.30ന് ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രയുടെ ഉദ്ഘാടനം പത്മശ്രീ രാമചന്ദ്ര പുലവർ, പി.ടി. ഉഷ എന്നിവർ ചേർന്ന് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശോഭായാത്രക്ക് മുന്നോടിയായുള്ള പതാകദിനം ഇന്ന് നടക്കും. പതാകദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം സ്വാഗതസംഘം അധ്യക്ഷൻ പത്മശ്രീ രാമചന്ദ്ര പുലവർ പാലക്കാട്ട് നിർവഹിക്കും. സാംസ്‌കാരിക സംഗമങ്ങൾ, ഗോപൂജ, ഉറിയടി, പ്രഭാതഭേരി, ഗോപികാനൃത്തം തുടങ്ങി വിവിധ പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി നടക്കും. കുട്ടികളുടെ ആഘോഷസമിതികൾ ഓരോ സ്ഥലത്തും ശോഭായാത്രക്ക് നേതൃത്വം നൽകും. സംസ്ഥാന സ്വാഗത സംഘം ഭാരവാഹികളായ ടി.പി. രാജൻ, എം. സത്യൻ, പി. പ്രശോഭ്, ടി. പ്രവീൺ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.