കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്ന 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി സർവയിടത്തും ത്രിവർണ പതാക ഉയർന്നു. ഗ്രാമ നഗര വ്യത്യാസമില്ലാതെ കടകളിലും കൊടികൾ വാങ്ങാൻ വലിയ തിരക്ക് അനുഭവപ്പെട്ടു. സംസ്ഥാനത്ത് കുടുംബശ്രീയാണ് വീടുകൾക്ക് മുകളിൽ ഉയർത്താനുള്ള പതാകകൾ നിർമിച്ചത്. ആഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ യൂനിറ്റുകൾ ദേശീയപതാക നിർമിച്ച് വിതരണം ചെയ്യുന്നത്. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ പതാക ഉയർത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കുടുംബശ്രീക്ക് കീഴിലുള്ള 700ലേറെ തയ്യൽ യൂനിറ്റുകളിൽ നിന്നായി 4000ത്തോളം അംഗങ്ങൾ മുഖേനയായിരുന്നു പതാക നിർമാണം. ജില്ല മിഷൻ ഉദ്യോഗസ്ഥർ, കുടുംബശ്രീ ത്രിതല സംഘടന ഭാരവാഹികൾ, യൂനിറ്റ് അംഗങ്ങൾ എന്നിവരുടെ പിന്തുണയോടെയാണ് പതാക നിർമാണം. ഓരോ ജില്ലയിലും കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർമാർക്കാണ് ഇതിന്റെ ഏകോപന ചുമതല. ദേശീയപതാകയുടെ അളവായ 3:2 എന്ന അനുപാതത്തിൽ തന്നെയാണ് കുടുംബശ്രീ അംഗങ്ങൾ പതാക നിർമിക്കുന്നത്. ഏഴ് വ്യത്യസ്ത വലുപ്പത്തിലാണ് ദേശീയ പതാകകൾ നിർമിച്ചിരിക്കുന്നത്. 20 രൂപ മുതൽ 120 രൂപ വരെയാണ് പതാകയുടെ വില. ഇതിലൂടെ ഒരു കോടിയിലേറെ രൂപയുടെ വരുമാനം കുടുബശ്രീക്ക് നേടാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.