കോവൂർ ഗവ. ഹയർ സെക്കൻഡറി അക്കാദമിക ബ്ലോക്കിന് തറക്കല്ലിട്ടു

വെള്ളിമാട്കുന്ന്: കോവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന പുതിയ അക്കാദമിക ബ്ലോക്കിന്റെ ശിലാസ്ഥാപനം മന്ത്രി അഡ്വ. പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. നൂതന വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് ക്ലാസുകൾ നടത്തുന്നതിനുതകുന്ന ഇല്യൂസിയ മെറ്റാവേർസ് ലോഞ്ചിങ്ങും ചടങ്ങിൽ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച മൂന്ന് കോടി രൂപ ചെലവഴിച്ചാണ് നിർമാണം. കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അഡ്വ. സി.എം. ജംഷീർ വികസനരേഖ അവതരിപ്പിച്ചു. പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എൻജിനീയർ അനീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് പ്ലാനിങ് കമ്മിറ്റി ചെയർപേഴ്സൻ രേഖ, വാർഡ് കൗൺസിലർ കെ. മോഹനൻ, ഇല്യൂസിയ ലാബ് ഫൗണ്ടർ ആൻഡ് സി.ഇ.ഒ പി. നൗഫൽ, പി.ടി.എ വൈസ് പ്രസിഡന്റ് എം. ഷാജി, പി.ടി.എ പ്രസിഡന്റ് രജുല, സ്റ്റാഫ്‌ സെക്രട്ടറി കെ.എം. നിഖിൽ, വിദ്യാർഥിപ്രതിനിധി ദ്രുപത എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഡോ. എൻ. പ്രമോദ് സ്വാഗതം പറഞ്ഞു. clkckakko5cllckakko5 കോവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന പുതിയ അക്കാദമിക ബ്ലോക്കിന്റെ ശിലാസ്ഥാപനം മന്ത്രി അഡ്വ. പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.