കോഴിക്കോട്: സാങ്കേതികകാരണങ്ങൾ പറഞ്ഞ് മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിൽ കാലതാമസം വരുത്തി അഴിമതിയും തട്ടിപ്പും ക്രമക്കേടും നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്ത് നടപടി സ്വീകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി പ്രസിഡന്‍റ് ഡോ. എം.ജി.എസ്. നാരായണൻ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, നിയോജകമണ്ഡലം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ എന്നിവരോട് ആവശ്യപ്പെട്ടു. ബഹുജനസമരങ്ങളെ തുടർന്ന് വൈകിയാണെങ്കിലും വികസനത്തിന് ആവശ്യമായ ഫണ്ട് സർക്കാർ അനുവദിച്ചിട്ടും യഥാസമയം സ്ഥലം ഏറ്റെടുക്കാതെയും പുറമ്പോക്കുഭൂമിപോലും വില നിശ്ചയിച്ച് ഫണ്ട് കൊള്ളയടിച്ചതുമായ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇക്കാര്യത്തിൽ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെയും സ്ഥലം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രന്‍റെയും പ്രതികരണമറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അതേസമയം, ഈ തട്ടിപ്പിന്‍റെ പേരിൽ റോഡ് വികസനം വൈകിപ്പിക്കാനുള്ള ബോധപൂർവ നീക്കങ്ങൾ അനുവദിക്കരുതെന്നും സ്ഥലം വിട്ടുതരാത്തവരുടെ ഭൂമി എത്രയുംവേഗം ഏറ്റെടുത്ത് റോഡ് പ്രവൃത്തി ടെൻഡർ ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.