ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും യോഗപരിശീലനവും നടത്തി

താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്ത് ഗവ. ആയുര്‍വേദ ഡിസ്​പെന്‍സറി, ഭാരതീയ ചികിത്സാവകുപ്പ് എന്നിവ സംയുക്തമായി ചമല്‍ നിര്‍മല യു.പി സ്‌കൂളില്‍ ആയുര്‍വേദ സ്‌പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി. കട്ടിപ്പാറ പഞ്ചായത്ത് ആയുര്‍വേദ മെഡിക്കല്‍ ഓഫിസറും നേത്രരോഗ വിദഗ്ധനുമായ ഡോ. കെ. പ്രവീണിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പില്‍ 12 ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. മെഡിക്കല്‍ ക്യാമ്പും യോഗപരിശീലനവും പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡോ. സബീന വിജയകുമാര്‍, ഡോ. ഫസ്‌ന, ഡോ. ജയശ്രീ, ജമീല സെയ്ദ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.