ഫറോക്ക്: പൈതൃകവും സ്വാതന്ത്ര്യസമര ചരിത്രവും സമന്വയിപ്പിച്ച് റിട്ട. അധ്യാപകൻ വി. മോഹനൻ രചിച്ച 'ഫറോക്ക്: ചരിത്രവഴികൾ, സ്വാതന്ത്ര്യസമര ധാരകൾ' ചരിത്രഗ്രന്ഥം തിരക്കഥാകൃത്ത് പി.ആർ. നാഥൻ പ്രകാശനംചെയ്തു. കെ.പി. ശ്രീശൻ ഏറ്റുവാങ്ങി. ഡോ. ആർസു അധ്യക്ഷത വഹിച്ചു. ഫറോക്ക് നഗരസഭാധ്യക്ഷൻ എൻ.സി. അബ്ദുൽറസാഖ് ഉദ്ഘാടനം ചെയ്തു. മുതിർന്ന സ്വാതന്ത്ര്യസമര സേനാനി പി. വാസുവിനെ എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ ആദരിച്ചു. വി.കെ.സി. മമ്മദ്കോയ മുഖ്യാതിഥിയായി. എഴുത്തുകാരൻ ശശിധരൻ ഫറോക്ക് പുസ്തകം പരിചയപ്പെടുത്തി. എഴുത്തുകാരൻ ഭാനുപ്രകാശ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. നിഷാദ്, നാരങ്ങയിൽ ശശിധരൻ, പ്രകാശ് കറുത്തേടത്ത്, അജിത്കുമാർ പൊന്നേംപറമ്പത്ത്, എ. അനൂപ്, എം.കെ. സദാനന്ദൻ, സി. ഗംഗാധരൻ, പി. രാധാകൃഷ്ണൻ, ആലമ്പറ്റ പവിത്രൻ എന്നിവർ സംസാരിച്ചു. പടം: വി. മോഹനൻ രചിച്ച 'ഫറോക്ക്: ചരിത്രവഴികൾ, സ്വാതന്ത്ര്യസമര ധാരകൾ' ചരിത്രഗ്രന്ഥം കെ.പി. ശ്രീശന് നൽകി തിരക്കഥാകൃത്ത് പി.ആർ. നാഥൻ പ്രകാശനം ചെയ്യുന്നു filenameClfrk 288
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.