തേനിൽ വിഷംപുരട്ടിയ ആർ.എസ്.എസ് ലീഗിനുനേരെ വരേണ്ട -കെ.എം. ഷാജി

വേളം: മുസ്‌ലിംലീഗുമായി ചേർന്ന് ബി.ജെ.പി കേരളത്തിൽ സർക്കാർ രൂപവത്കരിക്കണമെന്ന ടി.ജി. മോഹൻദാസിന്റെ പ്രസ്താവന വ്യാമോഹമാണെന്നും തേനിൽ വിഷംപുരട്ടി ആർ.എസ്.എസ് ലീഗിനടുത്തേക്ക് വരേണ്ടെന്നും അത് തിരിച്ചറിയാനുള്ള കഴിവ് ലീഗിനുണ്ടന്നും സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി പറഞ്ഞു. വേളം പഞ്ചായത്ത് മുസ്‍ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച എം.എ. നസീറുദ്ദീൻ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. ടി.കെ. റഫീഖ് അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല, കെ.ടി. അബ്ദുറഹിമാൻ, കെ. അഹ്മദ് ഹാജി, ടി. മൊയ്തീൻ കോയ, ഹസിം ചെമ്പ്ര, കെ.സി. മുജീബ് റഹ്മാൻ, മുന്നൂൽ മമ്മു ഹാജി, പി.പി. റഷീദ്, ഇ.കെ. കാസിം, ടി.കെ. അബ്ദുൽകരീം. എം.പി. ഷാജഹാൻ, മൻസൂർ ഇടവലത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ സ്വാഗതവും ട്രഷറർ നൗഷാദ് കാളിയത്ത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.