എം.എൽ.എയുടെ സാന്നിധ്യത്തിൽ യോഗംചേർന്നു നാദാപുരം: പാറക്കടവ്-മുണ്ടത്തോട് റോഡ് നിര്‍മാണം ചൊവ്വാഴ്ച ആരംഭിക്കും. ജനങ്ങൾ സൗജന്യമായി സ്ഥലം വിട്ടുനൽകിയിട്ടും റോഡ് നിർമാണം വൈകിക്കുന്ന കരാറുകാരന്റെ നടപടി പ്രദേശത്ത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേതുടർന്ന് ഇ.കെ. വിജയൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലാണ് ചൊവ്വാഴ്ച പ്രവൃത്തി ആരംഭിക്കാൻ തീരുമാനമായത്. 10 മീറ്റര്‍ വീതിയിൽ പുനര്‍നിർമാണം നടത്തുന്നതിന് ആവശ്യമായ സ്ഥലം നാട്ടുകാർ സൗജന്യമായി വിട്ടുനൽകുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം അധ്യക്ഷത വഹിച്ചു. ഇ.കെ. വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വടകര എ.എക്സ്.ഇ, അബ്ദുല്ല ഗഫൂർ, എ.ഇ കുറ്റ്യാടി, കരാറുകാരനായ ഗണേഷ്, വാര്‍ഡ് മെംബര്‍ ടി.കെ. ഖാലിദ്, റോഡ് കമ്മിറ്റി ചെയർമാൻ അഹമ്മദ് പുന്നക്കൽ, എ.കെ. ഉമേഷ്, പി. കുഞ്ഞബ്ദുല്ല, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ മോഹനൻ പാറക്കടവ്, സി.എച്ച്. ഹമീദ്, ടി.വി. ഷിജിൻ, ഹാരിസ് കൊത്തിക്കുടി, കിഴക്കയിൽ അഹമ്മദ്, പ്രഫ. നാസർ, ടി.എ. സലാം എന്നിവർ പങ്കെടുത്തു. ഏഴ് ഓവുചാലുകളുടെ നിർമാണമാണ് ആദ്യം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.