വടകര: മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്നേഹ സന്ദേശയാത്രയും ഭൂപട നിർമാണവും നടത്തി. മേമുണ്ട ടൗണിൽ നടന്ന സ്നേഹ സന്ദേശ യാത്ര പ്രിൻസിപ്പൽ പി. കെ. കൃഷ്ണദാസ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനാധ്യാപകൻ പി.കെ. ജിതേഷ് അധ്യക്ഷത വഹിച്ചു. സ്കൗട്ട്, ഗൈഡ്, ജെ.ആർ.സി, കുട്ടിപൊലീസ്, മ്യൂസിക് ക്ലബ്, എൻ.എസ്.എസ് എന്നിവയുടെ വളൻറിയർമാരായ വിദ്യാർഥികൾ അണിനിരന്നു. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിലെത്തിയ വിദ്യാർഥികൾ റാലിക്ക് അഴകേകി. കുട്ടി പൊലീസിന്റെ നേതൃത്വത്തിൽ സംഗീത ശിൽപവും സ്കിറ്റും അരങ്ങേറി. എൻ.എസ്.എസ് വിദ്യാർഥികൾ ഗ്രൗണ്ടിൽ ഇന്ത്യയുടെ ഭൂപടം തീർത്തു. കെ.പി. അജേഷ്, എൻ. നിധിൻ, ശ്രീലേഖ, ബീന, പ്രശാന്ത്, കെ. ദിനേശൻ, ജസീന, റിഷാദ്, സുബൈർ, വി.കെ. മനോജ് എന്നിവർ നേതൃത്വം നൽകി. ചിത്രം മേമുണ്ട ഹയർ സെക്കൻഡറിയിൽ വിദ്യാർഥികൾ നിർമിച്ച ഇന്ത്യയുടെ ഭൂപടം Saji 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.