സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി

നരിക്കുനി: പാറന്നൂർ ഗവ. എം.എൽ.പി സ്കൂൾ പി.ടി.എ കമ്മിറ്റിയും വി ട്രസ്റ്റ് കണ്ണാശുപത്രി ബാലുശ്ശേരിയും സംയുക്തമായി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.സി. ഷരീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉമ്മുസൽമ, വാർഡ് മെംബർ കെ.കെ. സുബൈദ, അസ്ഹറുദ്ദീൻ എന്നിവർ സംസാരിച്ചു. വി ട്രസ്റ്റ് പി.ആർ.ഒ ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപകൻ സാലിഹ് സ്വാഗതവും ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു. പടം: netra camp narikuni നേത്രപരിശോധന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. സലീം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.