എസ്.എസ്.എഫ് സാഹിത്യോത്സവ് ആരംഭിച്ചു

ചെറുവാടി: എസ്.എസ്.എഫ് മുക്കം ഡിവിഷന്‍ സാഹിത്യോത്സവിന് ചുള്ളിക്കാപറമ്പില്‍ തുടക്കമായി. തിരുവമ്പാടി എം.എല്‍.എ ലിന്‍റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ യൂസുഫ് റബ്ബാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ സന്ദേശപ്രഭാഷണം നടത്തി. കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശിഹാബ് മാട്ടുമുറി, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. കെ.പി. സുഫിയാൻ, കെ. രവീന്ദ്രൻ മാസ്റ്റർ, ശാബൂസ് അഹ്മദ്, കെ.എ. നാസര്‍ ചെറുവാടി, യു.സി. മുഹമ്മദ്, അനീസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. KDR 4 : എസ്.എസ്.എഫ് മുക്കം ഡിവിഷന്‍ സാഹിത്യോത്സവ് ലിന്‍റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.