ബൈക്ക് ഉപേക്ഷിച്ചനിലയിൽ

വടകര: ദുരൂഹത ഉയർത്തി റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തി. കണ്ണൂക്കര ഒഞ്ചിയം റോഡിൽ സൗദ മുക്കിന് സമീപമാണ് കെ.എൽ 56 ജി 8538 ബൈക്ക് ഒരാഴ്ചയോളമായി ഉടമസ്ഥനെത്താതെ കിടക്കുന്നു. നാട്ടുകാർ ചോമ്പാല പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും പൊലീസ് സ്ഥലത്തുവന്ന് തിരിച്ചുപോകുകയാണുണ്ടായതെന്നും ബൈക്ക് മാറ്റാൻ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ ബൈക്ക് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. ഏതെങ്കിലും തരത്തിലുളള ക്രിമിനൽ സംഘങ്ങൾ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണോയെന്നും സംശയമുണ്ട്. ചിത്രം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ ബൈക്ക് Saji 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.