നഗരത്തിൽ അനാശാസ്യ കേന്ദ്രം നടത്തിയ റിട്ട. മിലിറ്ററി ഓഫിസറടക്കം മൂന്നുപേർ അറസ്റ്റിൽ

കോഴിക്കോട്​: സ്വകാര്യ സ്ഥാപനത്തിന്‍റെ മറവിൽ . സ്ഥാപന ഉടമയും റിട്ട. മിലിറ്ററി ഓഫിസറുമായ കക്കോടി സായൂജ്യം വീട്ടിൽ സുഗുണൻ (71), ഇടപാടുകാരനായ കൊമ്മേരി സ്വദേശി താജുദ്ദീൻ (47), മധുര സ്വദേശിനിയായ സ്ത്രീ എന്നിവരെയാണ്​ കസബ പൊലീസ്​ അറസ്റ്റ് ചെയ്തത്​. കോഴിക്കോട്​ കനകശ്രീ ഓഡിറ്റോറിയത്തിനു സമീപം പ്രിൻസ്​ സെക്യൂരിറ്റി ഗാർഡിൽ ശനിയാഴ്ച ഉച്ചയോടെ പരിശോധന നടത്തിയാണ്​ പ്രതികളെ അറസ്റ്റ് ​ചെയ്തത്​. രഹസ്യവിവരത്തെ തുടർന്ന്​ നേരത്തെ പൊലീസ്​ സ്ഥലത്തെത്തി സമീപവാസികളിൽനിന്ന്​ വിവരങ്ങൾ തിരക്കിയപ്പോൾ ഹോം നഴ്​സിങ്​ സ്ഥാപനമായാണ്​ പ്രവർത്തിക്കുന്നത്​ എന്നായിരുന്നു വിവരം ലഭിച്ചത്​. ഒരാഴ്ചയോളം നിരീക്ഷിച്ചപ്പോൾ രാപ്പകൽ വ്യത്യാസമില്ലാതെ പലരും ഇവിടെ വന്നുപോകുന്നതായി മനസ്സിലായി. തുടർന്ന്​ ഇടപാടുകാരെന്ന വ്യാജേന ​പൊലീസ്​ ഉദ്യോഗസ്ഥർ ശനിയാഴ്ച സ്ഥാപനത്തിലെത്തിയപ്പോൾ ഉടമ വിവിധ മുറികളിലുള്ള സ്ത്രീകളെ കാണിച്ചുകൊടുക്കുകയായിരുന്നു. ടൗൺ അസി. കമീഷണർ പി. ബിജുരാജിന്‍റെ നി​ർദേശപ്രകാരം കസബ ഇൻസ്​പെക്ടർ എൻ. പ്രജീഷ്​, എസ്​.ഐ അനീഷ്​, സീനിയർ സിവിൽ പൊലീസ്​ ഓഫിസർമാരായ ബിനീഷ്​, ഷറീനബി, സാഹിറ, ഉമേഷ്​, വിഷ്ണുപ്രഭ എന്നിവരടങ്ങിയ സംഘമാണ്​ പ്രതികളെ അറസ്റ്റ് ചെയ്തത്​. പ്രതികളെ കോടതിയിൽ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.