സിൽവർ ഹിൽസ്​ ബാസ്​കറ്റ്ബാൾ: ക്വാർട്ടർ ഫൈനൽ ഇന്ന്​

പാറോപ്പടി: പതിനാലാമത് സിൽവർ ഹിൽസ്​ ട്രോഫി ബാസ്​കറ്റ്ബാൾ ടൂർണമെന്‍റിൽ അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ സിൽവർ ഹിൽസ്​ എച്ച്.എസ്​.എസ്​, ഡോൺ ബോസ്​കോ എച്ച്.എസ്​.എസ്​ ഇരിഞ്ഞാലക്കുട, ഗവ. ബോയ്സ്​ എച്ച്.എസ്​.എസ്​ മഞ്ചേരി, ഗിരിദീപം സ്​കൂൾ കോട്ടയം, സെന്‍റ്​ ആൻസ്​ എച്ച്.എസ്​.എസ്​ കുരിയനാട്, ലിറ്റിൽ ഫ്ലവർ എച്ച്.എസ്​.എസ്​ കൊരട്ടി, ഭാരതീയ വിദ്യാഭവൻ പെരുന്തിരുത്തി എന്നീ ടീമുകൾ ക്വാർട്ടർ ഫൈനലിലെത്തി. അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ സിൽവർ ഹിൽസ്​ എച്ച്.എസ്​.എസ്​, സെന്‍റ്​ മൈക്കിൾസ്​ കോഴിക്കോട് എന്നീ ടീമുകളും ക്വാർട്ടർ ഫൈനലിലെത്തി. ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ മത്സരങ്ങളും ഞായറാഴ്ച​ നടക്കും. photos: silver hills basketball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.