തലശ്ശേരി: നിയന്ത്രണം വിട്ടോടിയ കാറിടിച്ച് ബൈക്ക് യാത്രികനായ ഹോം ഗാർഡിന് സാരമായി പരിക്കേറ്റു. ധർമടം പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ചെറുമാവിലായി സ്വദേശി പടിഞ്ഞാറെ വളപ്പിൽ പ്രകാശ് ബാബുവിനാണ് (61) പരിക്കേറ്റത്. ഇടതുകാലിന്റെ തുടയെല്ല് തകർന്ന ഇദ്ദേഹത്തെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ച രണ്ടരയോടെയായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോവുന്നതിനിടെ പാലയാട് എസ്റ്റേറ്റിനടുത്ത ചെങ്കൊടിക്കണ്ണൻ സ്മാരക വായനശാലക്കുസമീപം അമിതവേഗതയിൽ ദിശതെറ്റിയെത്തിയ 'ടാറ്റ പഞ്ച്' കാറിടിക്കുകയായിരുന്നു. ബൈക്കിടിച്ച് തെറിപ്പിച്ച കാർ റോഡരികിലെ വൈദ്യുതിത്തൂണും വീട്ടുമതിലും തകർത്തു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതിത്തൂൺ മുറിഞ്ഞു കമ്പികൾ പൊട്ടിവീണു. തത്സമയം വൈദ്യുതി നിലച്ചതിനാൽ വൻദുരന്തം ഒഴിവായി. കാറിലുണ്ടായവർക്കും നിസ്സാര പരിക്കേറ്റതായി വിവരമുണ്ട്. ധർമടം പൊലീസ് സ്ഥലത്തെത്തി. അപകടത്തെത്തുടർന്ന് ഏതാനും സമയം ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.