ചിറക്കക്കാവ് കുടിവെള്ള പദ്ധതി: കരാർ ഉടമ്പടി ചർച്ച ചെയ്തു

തലശ്ശേരി: ഇല്ലിക്കുന്ന് ചിറക്കക്കാവ് കുടിവെള്ള പദ്ധതി പൂർത്തീകരണവുമായി ബന്ധപ്പെട്ട കെ.ഡബ്ല്യു.എയുമായുള്ള കരാർ ഉടമ്പടി ചർച്ച ചെയ്തു. സി.പി.സി അപ്രൂവൽ ലഭ്യമായതിനാൽ തുക ഒറ്റത്തവണയായി കരാർ ഉടമ്പടിയിൽ ഏർപ്പെടുന്ന മുറക്ക് നൽകുന്നതിന് തീരുമാനിച്ചു. പ്രവൃത്തിയുടെ മോണിറ്ററിങ്ങിന് സ്റ്റിയറിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. തുക ഡെപ്പോസിറ്റ് ചെയ്യുന്ന മുറക്ക് പ്രവൃത്തി നടപ്പുവർഷം തന്നെ പൂർത്തീകരിക്കുന്നതിന് തീരുമാനിച്ചു. വാർഡിൽ കെ.എ.ഡബ്ല്യു.എ പൈപ്പ് ലൈൻ വലിക്കുന്നത് രണ്ടുകോടി ഒരു ലക്ഷത്തിൽ നിന്നും കുടിവെള്ളം അത്യാവശ്യമുള്ള വാർഡുകളിൽ ആദ്യ ഘട്ടത്തിൽ നിജപ്പെടുത്തുന്നതിനായി സ്‌റ്റിയറിങ് കമ്മിറ്റി അംഗങ്ങളുടെയും പാർട്ടി ലീഡർമാരുടെയും യോഗം വിളിച്ചു ചേർക്കുന്നതിന് തീരുമാനിച്ചു. സാധാരണ കെ.ഡബ്ല്യു.എ ഡെപ്പോസിറ്റിന് 10 ശതമാനം സെന്റേജ് ചാർജ് ഈടാക്കുന്നതാണെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. സെന്റേജ് ചാർജ് ഒഴിവാക്കുനതിന് കൗൺസിൽ തീരുമാന സഹിതം വാട്ടർ അതോറിറ്റിക്ക് ശിപാർശ ചെയ്യുന്ന മുറക്ക് ആയത് കെ.ഡബ്ല്യു.എ പരിഗണിക്കുന്നതാണെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, വൈസ് ചെയർപേഴ്സൻ വാഴയിൽ ശശി, കൗൺസിലർമാരായ ഷബാന ഷാനവാസ്, ടി.കെ. സാഹിറ, വി. രേഷ്മ, തലശ്ശേരി നഗരസഭ എക്സിക്യൂട്ടിവ് എൻജിനീയർ എം.സി. ജസ്വന്ത്, തലശ്ശേരി നഗരസഭ സൂപ്രണ്ട് പി.എം. ഉണ്ണികൃഷ്ണൻ, കെ.ഡബ്ല്യു.എ എക്സിക്യൂട്ടിവ് എൻജിനീയർ കെ. സുധീപ്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ മുരളീധരൻ, അസിസ്റ്റന്റ് എൻജിനീയർ എം. അനികുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.