ഹെൽത്ത് കാർഡ് വിതരണം ചെയ്തു കൊടുവള്ളി: കരുവൻപൊയിൽ പാറമ്മൽ റെസിഡന്റ്‌സ് അസോസിയേഷൻ എഫ്.എം.സി ക്ലിനിക്കുമായി സഹകരിച്ച് റെസിഡന്റ്സിലെ മുഴുവൻ ആളുകൾക്കും സൗജന്യ ചികിത്സ പദ്ധതി ആരംഭിച്ചു. ഡിവിഷൻ കൗൺസിലർ വയോളി മുഹമ്മദ് ആദ്യ ഹെൽത്ത് കാർഡ് കേളമ്പറമ്പിൽ വാസുവിന് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. റെസിഡൻറ്സ് ഏരിയയിൽനിന്ന് എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും എഫ്.എം.സിയിലെ ഡോ. ഫവാസിനുള്ള ഉപഹാര സമർപ്പണവും നടത്തി. പ്രസിഡന്റ് കെ.വി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഡോ. ഫവാസ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ഡിവിഷൻ കൗൺസിലർമാരായ ഷബീന നവാസ്, ആയിഷ അബ്ദുല്ല എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.പി. അർഷാദ് സ്വാഗതവും എ.കെ.സി. അലി നന്ദിയും പറഞ്ഞു. ഫോട്ടോ: Cl kr Kdy-1 karuvampoyil residents association കരുവൻപൊയിൽ പാറമ്മൽ റെസിഡന്റ്‌സ് അസോസിയേഷൻ എഫ്.എം.സി ക്ലിനിക്കുമായി സഹകരിച്ച് ആരംഭിച്ച സൗജന്യ ചികിത്സ പദ്ധതി കൗൺസിലർ വയോളി മുഹമ്മദ് ആദ്യ ഹെൽത്ത് കാർഡ് കേളമ്പറമ്പിൽ വാസുവിന് നൽകി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.