കെ.എസ്.യു പ്രവർത്തകർ പേരാമ്പ്ര എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു

ദേശീയപതാകയെ അപമാനിച്ചെന്ന്: കെ.എസ്.യു പ്രവർത്തകർ പേരാമ്പ്ര എ.ഇ.ഒ ഓഫിസ് ഉപരോധിച്ചു പേരാമ്പ്ര: ജില്ലയിലെ വിദ്യാലയങ്ങളില്‍ കുടുംബശ്രീ മിഷന്‍ വഴി നിലവാരമില്ലാത്തതും വികലമായതുമായ ദേശീയപതാക കുട്ടികള്‍ക്ക് നിര്‍ബന്ധപൂര്‍വം വിതരണം ചെയ്തുവെന്നും ഇത് പതാകയെ അപമാനിക്കലാണെന്നും ആരോപിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ പേരാമ്പ്ര എ.ഇ.ഒ ഓഫിസ് ഉപരോധിച്ചു. ഫ്ലാഗ് കോഡിന്റെ നഗ്‌നമായ ലംഘനമാണ് 20 രൂപ നിരക്കില്‍ വിതരണം ചെയ്ത പതാകകളില്‍ കാണാന്‍ കഴിയുന്നതെന്ന് സമരക്കാർ ആരോപിച്ചു. കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, നിയോജക മണ്ഡലം പ്രസിഡന്റ് ആദിത്യ വാത്മീകം, ഗ്രാമപഞ്ചായത്തംഗം അർജുന്‍ കറ്റയാട്ട് എന്നിവരാണ് സമരം നടത്തിയത്. എ.ഇ.ഒ ഓഫിസിന് മുന്നിൽ മുദ്രാവാക്യവുമായി സമരം നടത്തിയ നേതാക്കളെ പേരാമ്പ്ര എസ്.ഐ മമ്മുക്കുട്ടിയുടെ നേതൃത്വത്തിൽ പൊലീസെത്തി അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. Photo: കെ.എസ്.യു പ്രവർത്തകർ പേരാമ്പ്ര എ.ഇ.ഒ ഓഫിസ് ഉപരോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.