വടകര: എസ്.എൻ.ഡി.പി യോഗം വടകര 2001 ശാഖ യൂത്ത് മൂവ്മെന്റും സി.എം ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഞായറാഴ്‌ച വടകര ശ്രീനാരായണ ഹൈസ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏഴു വിഭാഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ പ്രത്യേക രജിസ്‌ട്രേഷൻ കൗണ്ടറുകൾ ഏർപ്പെടുത്തിയതായി ഭാരവാഹികൾ പറഞ്ഞു. ഡോ. മുഹമ്മദ് താരിഖ് ക്യാമ്പിന് നേതൃത്വം നൽകും. രാവിലെ 9.30 മുതൽ ഉച്ച രണ്ടുമണി വരെ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കെ.കെ. രമ എം.എൽ.എ നിർവഹിക്കും. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും 9567833703, 9544880088. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ കെ.കെ. അഭിലാഷ്, സി.വി. റെനീഷ്, പി.എം. വിനോദൻ, സുഗുണേഷ് കുറ്റിയിൽ, സി.വി. നിതിൻ ദാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.