മാവൂർ: മാവൂർ-കോഴിക്കോട് റോഡിൽ കൽപള്ളി കാര്യാട്ട് റേഷൻകടക്കു സമീപം കാർ മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് അപകടം. പെരുവയൽ ഭാഗത്തുനിന്നു മാവൂർ ഭാഗത്തേക്കു പോവുകയായിരുന്ന കാർ എതിരെ വന്ന സ്കൂട്ടറിനെ മറികടക്കുന്നതിനിടെ റോഡിന്റെ എതിർദിശയിലെ താഴ്ചയുള്ള ഭാഗത്തേക്കു മറിയുകയായിരുന്നു. മരത്തിൽ തങ്ങിനിന്നതിനാൽ വെള്ളക്കെട്ടിലേക്കു മറിയാതെ കൂടുതൽ അപകടം ഒഴിവായി. കാറിലുണ്ടായിരുന്നവർക്കാണ് ചെറിയ പരിക്കു പറ്റിയത്. ഇവരെ മാവൂർ പൊലീസ് ചെറൂപ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ യാത്രക്കാരന് പരിക്കില്ല. നാട്ടുകാരും മാവൂർ പൊലീസുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുക്കത്തുനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഈ ഭാഗത്ത് അപകടം പതിവായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.