ബാലുശ്ശേരി: കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി.എഡ് സെന്ററുകളുടെ അംഗീകാരം നഷ്ടപ്പെട്ടതിൽ സമഗ്രാന്വേഷണം വേണമെന്ന് കേരള വിദ്യാർഥി ജനത ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 2021 ഒക്ടോബറിൽ എൻ.സി.ടി.ഇ അംഗീകാരം നഷ്ടപ്പെട്ടെങ്കിലും പുനഃസ്ഥാപിക്കാൻ സർവകലാശാല തയാറായിട്ടില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. സ്വാശ്രയ ബി.എഡ് കോളജ് ലോബിയുമായി കൂട്ടുചേർന്ന് സർവകലാശാല ബി.എഡ് സെന്ററുകളെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കാലിക്കറ്റ് സർവകലാശാലക്കുകീഴിലെ പതിനൊന്ന് ബി.എഡ് കേന്ദ്രങ്ങളെ മാറ്റിനിർത്തി കഴിഞ്ഞ ദിവസം ബി.എഡിന് അപേക്ഷ ക്ഷണിച്ചിരുന്നു. പഠനാവസരങ്ങൾ വളരെ കുറഞ്ഞ മലബാറിലെ 550 ബി.എഡ് സീറ്റുകൾ നഷ്ടപ്പെടുത്തിയ സംഭവം സർവകലാശാലക്കുതന്നെ അപമാനകരമായിരിക്കയാണ്. സർവകലാശാല ബി.എഡ് സെന്ററുകളെകൂടി ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് പുതിയ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കണമെന്നും കേരള വിദ്യാർഥി ജനത ജില്ല പ്രസിഡന്റ് എസ്.വി. ഹരിദേവ്, ജില്ല ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.