ബാലുശ്ശേരി: നിത്യോപയോഗ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി പിൻവലിക്കുക, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക, പേപ്പർ കവർ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ 18 ശതമാനം ജി.എസ്.ടി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായ സമിതി ആഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി. ബാലുശ്ശേരി പോസ്‌റ്റ് ഓഫിസിന് മുന്നിൽ നടന്ന ധർണ സമിതി ജില്ല കമ്മിറ്റി അംഗം പി.ആർ. രഘുത്തമൻ ഉദ്ഘാടനം ചെയ്തു. പി.പി. വിജയൻ അധ്യക്ഷത വഹിച്ചു. ഷാജി വീര്യമ്പ്രം, സി.കെ. കോയ ഉള്ള്യേരി, എം.കെ. യൂസഫ് പനങ്ങാട്, ടി.കെ. പ്രദീപൻ, മനോജ് പനങ്കൂറ, രഞ്ജിത്ത് കൂട്ടാലിട, മുരളി കോക്കല്ലൂർ, പി.കെ. ഷാജി എന്നിവർ സംസാരിച്ചു. ........ Photo: vyapari darna balu കേരള വ്യാപാരി വ്യവസായ സമിതി ബാലുശ്ശേരി പോസ്‌റ്റ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ജില്ല കമ്മിറ്റി അംഗം പി.ആർ. രഘുത്തമൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.