മൂന്നര ഏക്കറിൽ ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, നക്ഷത്ര വനം, പച്ചക്കറി, ദശപുഷ്പ തോട്ടം കൊടിയത്തൂർ: ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ദേവ ഹരിതം പദ്ധതിക്ക് ജില്ലയിൽ ആദ്യമായി കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി. പന്നിക്കോട് ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് ലിന്റോ ജോസഫ് എം.എൽ.എ ഉദ്‌ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷംലുലത്ത് അധ്യക്ഷത വഹിച്ചു ഹരിത കേരള മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുമായി ചേർന്ന് പരമ്പരാഗതമായ ക്ഷേത്രങ്ങളിലെ കാവുകൾ പുനരുജ്ജീവിപ്പിക്കുക, ക്ഷേത്രങ്ങളിലെ ഉത്സവസമയത്തേക്കാവശ്യമായ പച്ചക്കറികൾ, പഴവർഗങ്ങൾ, കിഴങ്ങ് വർഗങ്ങൾ എന്നിവ ഉൽപാദിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം. പഞ്ചായത്ത് നഴ്സറിയിൽ ഉൽപാദിപ്പിച്ച ഔഷധസസ്യങ്ങളും ഫലവൃക്ഷ തൈകളും സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്മൻെറും കൃഷി വകുപ്പും നൽകുന്നതടക്കം ഏഴായിരത്തോളം തൈകൾ വെച്ചുപിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ പി. പ്രകാശ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിഹാബ് മാട്ടുമുറി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ദിവ്യ ഷിബു, എം.ടി. റിയാസ്, ആയിഷ ചേലപ്പുറത്ത്, ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എം.കെ. നദീറ, ബ്ലോക്ക് പഞ്ചായത്തംഗം സുഹറ വെള്ളങ്ങോട്ട്, പഞ്ചായത്തംഗങ്ങളായ ബാബു പോലുകുന്ന്, ദേവസ്വം ബോർഡ് അസി. കമീഷണർ ബിനീഷ്, മലബാർ ദേവസ്വം ബോർഡ് മെംബർ സുഭാഷ്, എം. മുഹമ്മദ്, എം. ജോഷിൻ, ഡോ. പ്രിയ, കെ.ടി. ഫെബിദ, സഹീർ, ദാമോദരൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, പരപ്പിൽ ഹരിദാസൻ, സുനിൽ എന്നിവർ സംസാരിച്ചു. ഐ. ശങ്കരനാരായണൻ സ്വാഗതവും വിജയൻ പൊലുകുന്നത്ത് നന്ദിയും പറഞ്ഞു. KDR 1: ദേവഹരിതം പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.