തിരുവമ്പാടി: മലയോര മേഖലയിൽ കർഷകരും വനം വകുപ്പും തമ്മിലെ തർക്കം പരിഹരിക്കാൻ നടപടികളായില്ല. കൃഷിഭൂമി - വനം ഭൂമി അതിർത്തി തർക്കം പരിഹരിക്കുന്നതിന് വനം - റവന്യൂ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത സർവേ നടത്താൻ ഒരു വർഷം മുമ്പ് അധികൃതർ തീരുമാനിച്ചിരുന്നു. കലക്ടറും ഡി.എഫ്.ഒയും ഉൾപ്പെടെ ഉന്നതതലത്തിലെടുത്ത തീരുമാനമാണ് നടപ്പാക്കാതിരിക്കുന്നത്. സർവേ പൂർത്തീകരിച്ച ശേഷമേ ജണ്ട നിർമിക്കൂവെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നുവെന്ന് പറയുന്നു. മുത്തപ്പൻ പുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വനം വകുപ്പ് ഉറപ്പ് ലംഘിച്ചതായി കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. സർക്കാറും തിരുവമ്പാടി എം.എൽ.എയും അനാസ്ഥ അവസാനിപ്പിച്ച് സംയുക്ത സർവേ തുടങ്ങുന്നതിനു നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ.പൈക്കാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, ടി.ജെ. കുര്യാച്ചൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ഹനീഫ ആച്ചപ്പറമ്പിൽ, മനോജ് വാഴേപ്പറമ്പിൽ, ബിന്ദു ജോൺസൺ, ലിസി സണ്ണി, ഷിജു ചെമ്പനാനി, മറിയാമ്മ ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.