കൃഷി ഓഫിസർക്ക് യാത്രയയപ്പ്

മുക്കം: സ്ഥലംമാറിപ്പോകുന്ന മുക്കം കൃഷി ഓഫിസർ ഡോ. പ്രിയ മോഹനന് മണാശ്ശേരി ഹരിത ഗ്രൂപ് സൊസൈറ്റി ആഭിമുഖ്യത്തിൽ യാത്രയയപ്പും പുതിയതായി ചുമതലയേറ്റ കൃഷി ഓഫിസർ ടിൻസിക്ക് സ്വീകരണവും നൽകി. ഹരിത പ്രസിഡൻറ് കപ്യേടത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.ആർ. അജയചന്ദ്രൻ, ഷിനോജ് പള്ളത്ത്, എം.പി. അനിൽകുമാർ, സുരേഷ് ഇന്ദീവരം, ഹസൻകോയ, ടി.കെ. സാമിക്കുട്ടി, ടി.എ. ഷീജ എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കപ്പിയേടത്ത് ചന്ദ്രനെ യോഗം അഭിനന്ദിച്ചു. ഹരിത സെക്രട്ടറി അശോകൻ കുറ്റ്യേരിമ്മൽ സ്വാഗതവും ട്രഷറർ മനോജ് കെ.എൻ. നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.