കുന്ദമംഗലം: പ്ലാസ്റ്റിക് നിരോധനത്തിന് ബദൽ ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാതെ വ്യാപാരികളെ വേട്ടയാടരുത്, ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ അഞ്ച് ശതമാനം ജി.എസ്.ടി പിൻവലിക്കുക, പേപ്പർ കാരി ബാഗിന്റെ 18 ശതമാനം ജി.എസ്.ടി ഒഴിവാക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന ജി.എസ്.ടി കൗൺസിലിന്റെ ജനവിരുദ്ധ നടപടികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം മേഖല കമ്മിറ്റി പോസ്റ്റ് ഓഫിസ് ധർണ നടത്തി. ജില്ല കമ്മിറ്റി അംഗവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെംബറുമായ സി.എം. ബൈജു ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി മെംബർ ബഷീർ നീലാറമ്മൽ അധ്യക്ഷത വഹിച്ചു. ഇ.പി. അൻവർ സാദത്ത് സംസാരിച്ചു. വ്യാപാരി വ്യവസായി സമിതി മേഖല സെക്രട്ടറി എ.പി. ദേവദാസൻ സ്വാഗതവും രാജൻ പാറപ്പുറത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.