ചേളന്നൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയന്റെ ചേളന്നൂർ കൺവെൻഷൻ ഡോ. വാസു കടാന്തോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.കെ. ശോഭനൻ നായർ അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് സത്യവ്രതൻ മാസ്റ്റർ, അപ്പുക്കുട്ടൻ മാസ്റ്റർ, സി.എൻ. രാമചന്ദ്രൻ, പി.പി. അബ്ദുറഹ്മാൻ, ദേവേശൻ എന്നിവരെ സംസ്ഥാന സമിതിയ൦ഗ൦ അതിയാനത്തിൽ വേലായുധൻ ആദരിച്ചു. പുതുതായി അംഗങ്ങളായ യു.വി. സുധാകരൻ, ഗിരീഷ്, ജ്യോതി, ശൈലജ, സി. സുബൈദ, എ.എം. സുബൈദ, ശോഭ, തങ്കം എന്നിവരെ സംസ്ഥാന കൗൺസിൽ അംഗം വാസന്തിയമ്മ ഉപഹാരം നൽകി സ്വീകരിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥിനികളായ പി.പി. സന അമൽ, വി. ഭദ്ര, ജി.എസ്. ദേവനന്ദ, യു.വി. ആർദ്ര എന്നിവരെ അനുമോദിച്ചു. കെ. വിജയൻ നായർ, കെ.എൻ.എ. വേണുഗോപാലൻ മാസ്റ്റർ, ശ്യാമള ടീച്ചർ, വിജയൻ തട്ടാരക്കൽ, ഉഷ രാജൻ, വി. കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി കെ. അശോകൻ സ്വാഗതവും ട്രഷറർ കെ.കെ. അഹമ്മദ് കോയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.