നടപ്പാത സ്ഥാപിക്കാൻ പ്രക്ഷോഭം

മാഹി: പഴയ പോസ്റ്റ് ഓഫിസ് മുതൽ സെമിത്തേരി റോഡ് കവല വരെ റോഡിന്റെ വലതു ഭാഗത്ത് ശാസ്ത്രീയമായ രീതിയിൽ നടപ്പാതയും കൈവരിയും നിർമിക്കണമെന്ന് മുണ്ടോക്ക്, മഞ്ചക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന നേർവഴി കൂട്ടായ്മ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അപകട മരണങ്ങൾ ഉണ്ടായിട്ടും നടപ്പാതയും കൈവരിയും സ്ഥാപിക്കാത്ത അനാസ്ഥയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കെ.ടി.സി പമ്പിന് സമീപം പ്രതീകാത്മകമായി കൈവരി സ്ഥാപിച്ച് സമരം ചെയ്യും. എം. സിജിത്ത് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ദേശീയപാത വിഭാഗത്തിന്റെ അനാസ്ഥയും പിടിപ്പുകേടും കാരണമാണ് മാഹിപാലവും സമീപത്തെ ദേശീയപാതകളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. മാഹി പാലം മുതൽ തലശ്ശേരി വരെയുള്ള ദേശീയ പാതയിലെ കുഴികൾ അടച്ചപ്പോൾ മാഹിയെ ഒഴിവാക്കി. അപകടാവസ്ഥയിലായ മാഹി പാലത്തിന്റെ നവീകരണത്തിന് പുതുച്ചേരി, കേരള സർക്കാറുകളും ജനപ്രതിനിധികളും കേന്ദ്ര ദേശീയപാത വിഭാഗത്തിൽ സമ്മർദം ചെലുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ കെ.ഇ. മമ്മു, പള്ള്യൻ പ്രമോദ്, അബ്ദുൽ ഗഫൂർ, വി.കെ. അബ്ദുൽ ഹമീദ്, പി.കെ. അഹമ്മദ്, എൻ.പി. ഉമ്മർ കുട്ടി, അജിത പവിത്രൻ, അനില രമേഷ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.