ഡോ. എം. ശ്രീപത് റാവു

കാസര്‍കോട്: തുച്ഛമായ ഫീസ് ഈടാക്കി രോഗികളെ ശുശ്രൂഷിച്ചിരുന്ന തായലങ്ങാടിയിലെ ജനകീയ ഡോക്ടര്‍ എം. ശ്രീപത് റാവു (79) നിര്യാതനായി. അരനൂറ്റാണ്ടിലേറെ കാലം തായലങ്ങാടിയിലെ പഴയ പെട്രോള്‍ പമ്പിനുസമീപം ശുഭ ക്ലിനിക് നടത്തിയിരുന്ന ഡോക്ടർ അടുത്തകാലംവരെ 10 രൂപ മാത്രമാണ് ചികിത്സ ഫീസായി സ്വീകരിച്ചിരുന്നത്. ഐ.എം.എ, കാസര്‍കോട് ലയണ്‍സ് ക്ലബ് തുടങ്ങിയ സംഘടനകളുടെ നേതൃനിരയില്‍ പ്രവർത്തിച്ചിരുന്നു. ഭാര്യ: ജ്യോതി പ്രഭ (റിട്ട. അധ്യാപിക). മക്കള്‍: ഡോ. സുധേഷ് റാവു (എ.ജെ ആശുത്രി, മംഗളൂരു), ഡോ. സുമ റാവു. മരുമക്കള്‍: സുജേത റാവു (കെ.എം.സി ആശുപത്രി, മംഗളൂരു), ഡോ. കെ.ആര്‍. കാമത്ത് (കെ.എം.സി ആശുത്രി, മംഗളൂരു). സഹോദരങ്ങള്‍: ഡോ. ശ്രീധര്‍ റാവു (ഡെന്റിസ്റ്റ്, ശുഭ ക്ലിനിക് തായലങ്ങാടി), ശ്രീലത (ബംഗളൂരു), അഹല്യ ഭായി (മംഗളൂരു), പരേതരായ വനിത നായക്, ജിജ ഭായ്. sreepad rao -madhyamam ksd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.