നന്മണ്ട: ഉവ്വാക്കുളം സാമൂഹിക വിരുദ്ധരുടെ പിടിയിൽ

നന്മണ്ട: തെരുവുവിളക്കുകൾ കത്താത്തത് കാരണം എഴുകുളം റോഡിലെ ഉവ്വാക്കുളവും പരിസരവും സാമൂഹിക വിരുദ്ധരുടെ പിടിയിലെന്ന് നാട്ടുകാർ. ഇരുളിന്റെ മറവിൽ ഭീതി പരത്തുംവിധം സാമൂഹിക വിരുദ്ധർ വിലസുകയാണ്​. പരിസരപ്രദേശങ്ങളിലെ വീടുകൾക്കു മുന്നിൽ ഭക്ഷണാവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നു. പ്ലാസ്റ്റിക് കുപ്പികളും തള്ളുന്നു. സന്ധ്യയായാൽ അപരിചിതരുടെ കടന്നു വരവാണ് നാട്ടുകാരെ ആശങ്കയിലാഴ്‌ത്തുന്നത്. പൊലീസിന്റെയും എക്സൈസിന്റെയും നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്ന് യുവജന സംഘടനകൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.