ഇതിഹാസ ഭാരതം: സ്നേഹ സന്ദേശം

വടകര: കേരള മാപ്പിള കലാ അക്കാദമി വടകര ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ 'ഇതിഹാസ ഭാരതം, ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത' സ്നേഹസന്ദേശ പരിപാടി ആഗസ്റ്റ് 15ന് വൈകിട്ട് 5.30ന് വടകര മുനിസിപ്പൽ പാർക്കിൽ നടക്കും. കേരള മാപ്പിള കലാ അക്കാദമി പ്രഖ്യാപിച്ച പരിപാടി ഒരു വർഷ കാലം കേരളത്തിലുടനീളം നടത്തുന്ന സ്നേഹപ്രയാണ പരിപാടിയാണ്. പത്മശ്രീ മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്യും. അക്കാദമി കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് തലശ്ശേരി കെ. റഫീഖ് മുഖ്യപ്രഭാഷണം നടത്തും. മണലിൽ മോഹനൻ അധ്യക്ഷത വഹിക്കും. വൈകുന്നേരം നാലിന്​ വടകര സംഗീതികയുടെ പ്രശസ്തരായ ഗായകർ അണിനിരക്കുന്ന സ്വാതന്ത്ര്യദിന ദേശഭക്തിഗാനങ്ങൾ ഉൾക്കൊള്ളുന്ന മെഹ്ഫിൽ ഈവനിങ് അരങ്ങേറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.