കോഴിക്കോട്: തീവ്രമഴയും ഓറഞ്ച്, റെഡ് അലർട്ടുകളും പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, കോഴിക്കോട് ബീച്ചിലും ഹൈഡൽ അക്വാട്ടിക് ടൂറിസം കേന്ദ്രങ്ങളിലും സന്ദർശകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം എന്നിവയാണ് പിൻവലിച്ചത്. ഉത്തരവ് പിൻവലിച്ചെങ്കിലും ജലാശയങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത തുടരണമെന്ന് ജില്ല കലക്ടർ അറിയിച്ചു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനവും അവസാനിപ്പിച്ചു. മഴ വീണ്ടും തുടരുകയാണെങ്കിൽ ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.