പേരാമ്പ്ര: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് സി.കെ.ജി.എം ഗവ. കോളജ് 'ഇന്ത്യൻ ദേശീയ പ്രസ്ഥാനം' വിഷയത്തിൽ കോഴിക്കോട് ജില്ല ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നടത്തി. ആവള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.ബി. ശ്രീനന്ദ, എം. നവനീത് എന്നിവർ ഒന്നാം സ്ഥാനവും നൊച്ചാട് എച്ച്.എസ്.എസിലെ സി.പി. വിസ്മയ, വിസ്മയ രമേഷ് എന്നിവർ രണ്ടാം സ്ഥാനവും ഗവ. എച്ച്.എസ്.എസ് അവിടനല്ലൂരിലെ പി.വി. പ്രവന, പി.എം. ഹരിനന്ദന എന്നിവർ മൂന്നാം സ്ഥാനവും നേടി. ഹിസ്റ്ററി വിഭാഗം അധ്യാപകൻ എ.പി. രഞ്‌ജിത്ത് കുമാർ ക്വിസ് മാസ്റ്ററായിരുന്നു. വിജയികൾക്ക് കോളജ് പ്രിൻസിപ്പൽ ഡോ. പി.ആർ. ഷിത്തോർ, വൈസ് പ്രിൻസിപ്പൽ ഡോ. കെ.പി. പ്രിയദർശൻ, പി.ടി.എ സെക്രട്ടറി ജസ്ലീൽ എന്നിവർ സമ്മാനം നൽകി. കെ.ജി. മുജീബ് റഹ്മാൻ, ശ്രീജിത്ത് കെ, കലാരാജൻ കൽപന വീട്, സി. ഫസൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.