കമ്പ്യൂട്ടർ കൈമാറി

തലശ്ശേരി: അകമലർ -88 മാഹി കോളജ് കൂട്ടായ്മ മാടപ്പീടിക സൗത്ത് വയലളം യു.പി സ്കൂളിന് കമ്പ്യൂട്ടറും സ്പോർട്സ് ഉപകരണങ്ങളും കൈമാറി. കൂട്ടായ്മ കൺവീനർ സജിത്ത് നാരായണൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയ വികസന സമിതി ചെയർമാൻ എം.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ അജിത്ത് വളവിൽ ഉപകരണങ്ങൾ കൈമാറി. സ്കൂൾ മാനേജർ കെ. സത്യൻ, സി.പി. പ്രസീൽ ബാബു, ഡയറക്ടർ ഷിജു, പ്രജിഷ, റിജിൻ, സുചിത്ര, ശുഹൈബ് മാളിയേക്കൽ, പി.ആർ. സന്തോഷ്, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.