വാഹനമെത്തിയില്ല; പരേഡിൽ പങ്കെടുക്കേണ്ട കുട്ടികൾ പെരുവഴിയിൽ

മാഹി: സ്വാതന്ത്ര്യദിന പരേഡ് റിഹേഴ്സലിനുപോകേണ്ട കുട്ടികൾ വാഹനം കിട്ടാത്തതിനെ തുടർന്ന് പെരുവഴിയിൽ. പള്ളൂർ ഗവ. മിഡിൽ സ്കൂൾ അവറോത്തിലെ കുട്ടികളാണ് രാവിലെ ഏഴുമുതൽ പെരുവഴിയിലായത്. --------------------------------ആഗസ്റ്റ് എട്ടു മണി മുതലാണ് പരേഡിനായി വിദ്യാർഥികൾ മാഹിയിലേക്ക് പോകാൻ തുടങ്ങിയത്. മാഹി ട്രാൻസ്പോർട്ട് വകുപ്പ് ഇതിനായി പ്രത്യേകം വാഹനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ രാവിലെ ഏഴിന് പരേഡിനായി പരേഡ് മിസ്ട്രസും കുട്ടികളും കാത്തുനിന്നെങ്കിലും വാഹനമെത്തിയില്ല. ആറരയോടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെ ഇറങ്ങിയ കുട്ടികൾക്ക് 9.30 ആയപ്പോൾ അധ്യാപകർ ഭക്ഷണം വാങ്ങി നൽകുകയായിരുന്നു. എന്നാൽ, വാഹനത്തിന് യന്ത്രത്തകരാറുണ്ടായതും ഡ്രൈവർ അസുഖ ബാധിതനുമായതാണ് സ്കൂളിലെ കുട്ടികളെ പരേഡ് ഗ്രൗണ്ടിലെത്തിക്കാൻ തടസ്സമായതെന്ന് മാഹി എം.വി.ഐ ഓഫിസിൽ നിന്നറിയിച്ചു. തലേ ദിവസം വിവരം അറിയിച്ചിരുന്നതാണെന്നും അറിയിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.