ഗാർഹികപീഡനം; അഞ്ചു പേർക്കെതിരെ കേസ്

പഴയങ്ങാടി: പുതിയങ്ങാടി സ്വദേശിയായ യുവതിയുടെ പരാതിയിൽ അഞ്ചു പേർക്കെതിരെ പഴയങ്ങാടി പൊലീസ് ഗാർഹിക പീഡന നിരോധന വകുപ്പനുസരിച്ച് കേസെടുത്തു. കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശിയായ ഭർത്താവ് അഹമ്മദ് സെയ്തിന്റെയും (28) നാല് കുടുംബാംഗങ്ങളുടെയും പേരിലാണ് കേസെടുത്തത്. 2016ൽ വിവാഹിതയായ പരാതിക്കാരിയുടെ പുതിയങ്ങാടിയിലെ വീട്ടിൽവെച്ചും ഭർതൃഗൃഹത്തിൽവെച്ചും വിവാഹ സമയത്ത് ആവശ്യമായ സ്വർണം നൽകിയില്ലെന്ന പേരിൽ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.