*** പരീക്ഷ വിജിലന്‍സ് സ്‌ക്വാഡിന്‍റെ പ്രവര്‍ത്തനം ശക്തമാക്കാനും സിൻഡിക്കേറ്റ് തീരുമാനം കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ചട്ടത്തിലുൾപ്പെടാത്ത ഡയറക്ടർ ഓഫ് അഡ്മിഷൻ, ഡയറക്ടർ ഓഫ് സെൽഫ് ഫിനാൻസിങ് കോഴ്സസ് തുടങ്ങിയ പദവികളിലുള്ള അധ്യാപകർക്ക് ആർജിതാവധി അനുവദിച്ചതിൽ സാമ്പത്തികനഷ്ടമുണ്ടായതിലെ ഓഡിറ്റ് റിപ്പോർട്ടിനെക്കുറിച്ച് സ്റ്റാഫ് സ്ഥിരം സമിതി വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. അധ്യാപക സംഘടന നേതാക്കളെ ഡയറക്ടർ പദവികളിൽ ഇരുത്തി അനർഹമായ സാമ്പത്തികലാഭമുണ്ടാക്കാൻ അവസരം നൽകുന്നത് നിയമവിരുദ്ധമാണെന്നും ഇവരെ പിരിച്ചുവിടണമെന്നും വ്യാഴാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഡോ. പി. റഷീദ് അഹമ്മദ് ആവശ്യപ്പെട്ടു. സർവകലാശാലയുടെ സ്വന്തം ബി.എഡ് കേന്ദ്രങ്ങളുടെ അംഗീകാരം നഷ്ടപ്പെട്ടതിനെതിരെ ഉടൻ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യും. കോടതിയിൽനിന്ന് അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് വൈസ് ചാൻസലർ യോഗത്തിൽ പറഞ്ഞു. പരീക്ഷാനടത്തിപ്പ് കുറ്റമറ്റതാക്കാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന പരീക്ഷ വിജിലന്‍സ് സ്‌ക്വാഡിന്‍റെ പ്രവര്‍ത്തനം ശക്തമാക്കാനും തീരുമാനിച്ചു. സസ്‌പെന്‍ഷനിലുള്ള ഇന്‍സ്ട്രുമെന്‍റേഷന്‍ എൻജിനീയര്‍ ടി. മുഹമ്മദ് സാജിദിനെ സർവിസില്‍ തരംതാഴ്ത്താനും സര്‍വകലാശാലക്കുണ്ടായ നഷ്ടം തിരിച്ചുപിടിക്കാനും നടപടി ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് സമർപ്പിച്ചു. മുഹമ്മദ് സാജിദില്‍നിന്ന് വിശദീകരണം തേടാന്‍ യോഗം തീരുമാനിച്ചു. മറ്റു തീരുമാനങ്ങൾ: അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ദക്ഷിണമേഖല വൈസ് ചാൻസലർമാരുടെ വാർഷിക സമ്മേളനത്തിന് ആതിഥ്യം വഹിക്കാൻ സമ്മതം അറിയിക്കും. ഇന്‍റര്‍നെറ്റ് റേഡിയോ ആയ 'റേഡിയോ സി.യു'വിന്‍റെ നിയമാവലിക്ക് അംഗീകാരം നല്‍കി. ഫിസിക്കൽ എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലേക്ക് സ്ഥിരംനിയമനത്തിന് അപേക്ഷ ക്ഷണിക്കും. പരീക്ഷാഭവൻ അസിസ്റ്റൻറ് സുജിത്ത് കുമാർ വിദ്യാർഥിയിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഉപസമിതി നടത്തിയ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സുജിത്ത് കുമാറിന് മെമ്മോ നൽകും. സർവകലാശാലയുടെ സ്വാശ്രയ കേന്ദ്രങ്ങളിലെ സ്ഥിരം ജീവനക്കാരെ തിരിച്ചുവിളിച്ച് ആവശ്യമായ ക്രമീകരണം നടത്തുന്നത് പഠിക്കാൻ കമ്മിറ്റി. 2022 അധ്യയനവർഷം മുതലുള്ള സ്പോർട്സ് ക്വോട്ട അഡ്മിഷൻ നടത്തുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ നിർണയിക്കുന്നതിന് രൂപവത്കരിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് അംഗീകരിച്ചു. സ്വാശ്രയ കോളജ് പ്രിൻസിപ്പൽമാർ, അധ്യാപകർ, എയ്ഡഡ്, ഗവ. കോളജുകളിലെ ഗെസ്റ്റ് അധ്യാപകർ എന്നിവർക്ക് പാർട്ട് ടൈം പിഎച്ച്.ഡി രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ ശിപാർശകൾ അംഗീകരിച്ചു. 25 മാസം അധ്യാപനപരിചയമുള്ള നിലവിൽ ജോലിയിൽ തുടർന്നുകൊണ്ടിരിക്കുന്നവർക്കാണ് അവസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.