മൃഗാശുപത്രി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം -കർഷകസംഘം സമ്മേളനം

കൊടുവള്ളി: കൊടുവള്ളിയിൽ മൃഗാശുപത്രി സ്ഥാപിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കർഷകസംഘം വാവാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. വാവാട് എം.പി. ശാരദ നഗറിൽ നടന്ന സമ്മേളനം കർഷകസംഘം ഏരിയ പ്രസിഡൻറ് പി.സി. വേലായുധൻ ഉദ്ഘാടനം ചെയ്തു. എൻ.ആർ. റിനീഷ് അധ്യക്ഷത വഹിച്ചു. പി.സി. അബ്ദുൽ അസീസ്, കെ. ദാസൻ, കെ.കെ. വിജയൻ, എം.കെ. രാജൻ, പി. പ്രദീപ്, കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.സി.എൻ. അഹമ്മദ് കുട്ടി സ്വാഗതവും പി. ശ്രീധരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ. സുരേന്ദ്രൻ (പ്രസി), കെ.കെ. അഖിലേഷ് (സെക്ര), കലാം വാടിക്കൽ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.