നടുവണ്ണൂർ: കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയിൽനിന്ന് ആരംഭിക്കുന്ന പുതിയപ്പുറം-കോട്ടൂർ റോഡിന്റെ തുടക്കത്തിൽ അപകട മേഖലയായ ഭാഗത്തെ മരം മുറിച്ചുമാറ്റി. മരം കാരണം എതിർദിശയിൽനിന്നുള്ള വാഹനങ്ങൾ വരുന്നത് കാണാൻ ഡ്രൈവർമാർ ഏറെ പ്രയാസമനുഭവിച്ചിരുന്നു. മരംമുറിച്ചത് ഡ്രൈവർമാർക്ക് വലിയ അനുഗ്രഹമായി. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊതുമരാമത്ത് വകുപ്പിന്‍റെ നിർദേശപ്രകാരമാണ് മരം മുറിച്ചുമാറ്റിയത്. അഞ്ചോളം ജീവൻ പൊലിഞ്ഞ ഈ അപകട മേഖല റോഡ് ശാസ്ത്രീയമായി നവീകരിച്ച് പരിഹാരം കാണാൻ മനുഷ്യാവകാശ കമീഷനെ വരെ സമീപിച്ചിട്ടുണ്ട് പ്രദേശവാസികൾ. ഫോട്ടോ: maram puthiyappuram പുതിയപ്പുറം അപകട മേഖലക്ക് സമീപത്തുനിന്ന് മുറിച്ചുമാറ്റിയ മരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.