ചേളന്നൂർ: ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗൃഹനാഥനെ ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് ബസ് ജീവനക്കാർ മാതൃകയായി. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ബദിരൂരിൽനിന്ന് രാവിലെ പത്തേകാലോടെ പുറപ്പെട്ട അനാമിക ബസിൽ ചെലപ്രത്തുനിന്നാണ് യാത്രക്കാരനായ പ്രഭാകരൻ നായർ കയറിയത്. അസ്വസ്ഥത കണ്ട ഉടൻ ക്ലീനർ എ.ജെ. ജോബിനും കണ്ടക്ടർ രാഹുൽ രാജീവും ഡ്രൈവർ എം. സുശോഭും ചേർന്ന് ബസിൽതന്നെ പ്രഭാകരൻ നായരെ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഡോ. കെ. ആയിഷ ബസിൽ കയറി അദ്ദേഹത്തെ പരിശോധിക്കുകയും തുടർന്ന് ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി അടിയന്തര ചികിത്സ നൽകുകയും ചെയ്തു. തുടർചികിത്സക്ക് ബീച്ച് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.