മാവൂർ: വേനൽ മഴയിലും കാലവർഷത്തിലും നെൽകൃഷി നശിച്ചതിനെ തുടർന്ന് വിത്ത് ലഭിക്കാതെ പ്രതിസന്ധിയിലായ മാവൂർ പാടത്തെ കർഷകർക്ക് കൃഷിഭവന്റെ സഹായം. കൃഷി വ്യാപകമായി നശിച്ചതിനെ തുടർന്ന് ഇത്തവണ മാവൂർ പാടത്തെ കർഷകർക്ക് വിത്തിനായി നെല്ല് സൂക്ഷിക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇത്തവണ കൃഷി ഇറക്കുന്നതിന് വിത്ത് ലഭ്യമാക്കാൻ കൃഷിഭവനെ സമീപിച്ചത്. കാസർകോടു നിന്നുമാണ് മട്ടത്രിവേണി ഇനത്തിൽപ്പെട്ട നെൽവിത്ത് ലഭ്യമാക്കിയത്. ഇവ കർഷകർക്ക് കുറഞ്ഞ വിലയിൽ വിതരണം ചെയ്തു. നെൽവിത്ത് വിതരണത്തിന്റെ ഉദ്ഘാടനം കൃഷി ഓഫിസർ ഡോ. ദർശന ദിലീപ് നിർവഹിച്ചു. കമ്പളത്ത് വാസു ഏറ്റുവാങ്ങി. അസിസ്റ്റൻറ് കൃഷി ഓഫിസർ കെ. അനിൽകുമാർ സംസാരിച്ചു. പാടശേഖരസമിതി പ്രസിഡൻറ് സലിം ചെറുതൊടികയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഷാദ് അലി ചിറ്റടി സ്വാഗതവും എൻ.എ. മരക്കാർ ബാവ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.