മണക്കടവ്: കുന്നംകുളങ്ങര യു.പി.സ്കൂളിൽ വിവിധ പ്രസാധകരുടെ . എഴുത്തുകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. വായന വളർത്തും വാനോളം എന്ന ശീർഷകത്തിൽ കുട്ടികളെയും രക്ഷിതാക്കളേയും വയനയുടെ ലോകത്തേക്ക് അടുപ്പിക്കാൻ ലക്ഷമിട്ടാണ് സ്കൂൾ പുസ്തകമേള നടത്തിയത്. വിവിധ പ്രസാധകരുടെ 5000ത്തിലേറെ പുസ്തകങ്ങൾ മേളയിൽ എത്തിച്ചിരുന്നു. ചടങ്ങിൽ പ്രദേശത്തുകാരൻ ടി.പി. സുബിൻ രചിച്ച മലബാർ സമരസ്മൃതികളുടെ ഹൃദയ രേഖകൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. മേളയോടനുബന്ധിച്ച് സമീപ പ്രദേശങ്ങളിലെ എൽ.പി, യു.പി, വിദ്യാർഥികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി, പ്രധാനാധ്യാപിക പി.എം. ശ്രീലത, വാർഡ് അംഗം ഷാജി പനങ്ങാവിൽ പി.ടി.എ പ്രസിഡന്റ് പി. യാസർ അറഫാത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.