പിതൃതർപ്പണം: നിലപാട് തിരുത്തി പി. ജയരാജൻ

കണ്ണൂര്‍: സി.പി.എമ്മില്‍നിന്ന് വിമര്‍ശനം ഉണ്ടായതിനെ തുടര്‍ന്ന് പിതൃതര്‍പ്പണത്തെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജന്‍ തിരുത്തി. പിതൃതര്‍പ്പണത്തെ കുറിച്ചുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പാര്‍ട്ടിയില്‍നിന്ന് വിമര്‍ശനമുണ്ടായെന്നും പോസ്റ്റ് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതായി ചില സഖാക്കള്‍ ചൂണ്ടിക്കാണിച്ചുവെന്നും അതേ പോസ്റ്റില്‍ ചൊവ്വാഴ്ച പി. ജയരാജന്‍ വ്യക്തമാക്കി. പിതൃതർപ്പണ ചടങ്ങളിൽ സന്നദ്ധ സംഘടനകൾ സഹായത്തിന് എത്തണമെന്നും ഇത്തരം ഇടങ്ങൾ മാനവികതയുടെ മുഖംമൂടി അണിയുന്ന ചിലർക്ക് വിട്ടുകൊടുക്കരുതെന്നുമായിരുന്നു ജയരാജന്റെ ആദ്യ ഫേസ്ബുക്ക് കുറിപ്പ്. എന്നാൽ, പാർട്ടി വിമർശനമുന്നയിച്ചതിനെ തുടർന്നാണ് തന്റെ നിലപാടിൽ തിരുത്തുമായി അദ്ദേഹം വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. ഞങ്ങളുടെ വീട്ടില്‍ പൂജാമുറിയോ ആരാധനയോ ഇല്ല. നാലു വര്‍ഷമായി കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് ഞാനടക്കം നേതൃത്വം കൊടുക്കുന്ന ഐ.ആര്‍.പി.സിയുടെ ഹെല്‍പ് ഡെസ്‌ക് പിതൃതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് സേവനം നല്‍കി വരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിർവഹിച്ചു. ഇത്തരം ഇടപെടലുകള്‍ ആവശ്യമാണെന്നും ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.