നന്മണ്ട: തണൽമരം വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണു. നന്മണ്ട-നരിക്കുനി റോഡിൽ എളമ്പിലാശേരി താഴത്തെ തണൽമരമാണ് ചൊവ്വാഴ്ച പുലർച്ച നാലരയോടെ കടപുഴകി 11000 കെ.വി ലൈനിലേക്ക് പതിച്ചത്. ഒരു വൈദ്യുതി പോസ്റ്റ് പൂർണമായും തകർന്നു. മൂന്ന് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇതോടെ വൈദ്യുതി നിലച്ചു. നരിക്കുനി അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി. വാഹനങ്ങൾ ഹൈസ്കൂൾ ബൈപാസ് റോഡ് വഴിതിരിച്ചുവിട്ടു. തകർന്ന വൈദ്യുതി പോസ്റ്റ് മാറ്റി ലൈനിലെ അറ്റകുറ്റപ്പണികൾ ഉച്ചയോടെ പൂർത്തിയാക്കി. വീഴാറായ തണൽമരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പടം : തണൽമരം റോഡിൽനിന്ന് നീക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.