സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തിന് തുടക്കമായി

മാഹി: സ്വാതന്ത്ര്യ സമരസേനാനിയും ഉത്തമ ഗാന്ധിശിഷ്യനുമായ പിംഗലി വെങ്കയ്യക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ പരിപാടികൾക്കു തുടക്കംകുറിച്ചു. വിദ്യാലയത്തിലെ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സുനിത മാണിയമ്പത്ത് ദേശീയപതാകയുടെ സവിശേഷതയും മഹത്വവും കുട്ടികള്‍ക്കു വ്യക്തമാക്കിക്കൊടുത്തു. ദേശീയപതാക രൂപകല്പനചെയ്ത സ്വാതന്ത്ര്യസമര സേനാനി പിങ്കലി വെങ്കയ്യയുടെ 146ാം ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ദേശിയപതാകയുടെ ചരിത്രം പ്രധാനാധ്യാപകന്‍ എം. മുസ്തഫ വിശദീകരിച്ചു. ചിത്രകലാധ്യാപകന്‍ ടി.എം. സജീവന്റെ നേതൃത്വത്തിൽ കുട്ടികള്‍ കടലാസ് ഉപയോഗിച്ചുള്ള ദേശീയപതാക നിർമാണം പരിശീലിച്ചു. സഹപ്രധാനാധ്യാപിക എ.ടി. പത്മജ അധ്യക്ഷത വഹിച്ചു. എ. ശീതള്‍, അമയ സുധീര്‍ എന്നിവര്‍ സംസാരിച്ചു. തുടർന്ന് വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനാലാപനവുമുണ്ടായി. Caption: കടലാസിൽ നിർമിച്ച ദേശീയപതാകകളുമായി പ്രധാനാധ്യാപകന്‍ എം. മുസ്തഫക്കൊപ്പം ആഹ്ലാദംപങ്കിടുന്ന വിദ്യാർഥികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.