കൊടുവള്ളി: കെ.എ.ടി.എഫ് സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ കൊടുവള്ളി ഉപജില്ലയിൽനിന്ന് ഉന്നതവിജയം നേടിയ വിദ്യാർഥികളെ കെ.എ.ടി.എഫ് കൊടുവള്ളി ഉപജില്ല കമ്മിറ്റി അനുമോദിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. നസ്റി വിജയികൾക്കുള്ള ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗം വി.പി. അഷ്റഫ് അനുമോദന പ്രസംഗം നടത്തി. കെ.എ.ടി.എഫ് ജില്ല പ്രവർത്തക സമിതി അംഗം ഷാജഹാൻ അലി അഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.പി. അബ്ദുല്ലത്തീഫ്, ഫസൽ ആവിലോറ, ടി.എം. അബ്ദുറഹ്മാൻ, നൗഫൽ കിഴക്കോത്ത് എന്നിവർ സംസാരിച്ചു. വ്യത്യസ്ത വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ആയിഷ നജ, ദിയ ഫാത്തിമ, ആയിഷ റഫ (ഹയർ സെക്കൻഡറി വിഭാഗം), റാബിയത്തുൽ അദവിയ്യ, മാസിൻ മർസൂഖ്, ദിൽഷാദ് (ഹൈസ്കൂൾ വിഭാഗം), ആയിശ റാനിയ, ഫാത്തിമ ദിൽന (യു.പി വിഭാഗം), ആമിന മർവ, നിബ നഹാൻ (എൽ.പി വിഭാഗം) എന്നിവരാണ് വിജയികളായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.