കുന്ദമംഗലം: രാജ്യത്തെ തൊഴിലും സ്വാതന്ത്ര്യവും ഇല്ലാതാക്കുന്ന കേന്ദ്രനയങ്ങൾ തുറന്നുകാട്ടി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് നയിക്കുന്ന ജാഥക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകി. ആവേശോജ്ജ്വല വരവേൽപാണ് ജാഥക്ക് ലഭിച്ചത്. 'എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം' മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ട്രീറ്റിന്റെ പ്രചാരണാർഥമാണ് ജാഥ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് നയിക്കുന്ന ജാഥയെ നൂറുകണക്കിന് യുവതീയുവാക്കൾ ശുഭ്രപതാകയുമായി വരവേറ്റു. സ്വാഗതസംഘം രക്ഷാധികാരി പി.കെ. പ്രേമനാഥ് ജാഥാലീഡർ വി. വസീഫിനെ ഹാരമണിയിച്ചു. സ്വാഗതംസംഘം ചെയർമാൻ പി. ഷൈപു അധ്യക്ഷത വഹിച്ചു. ജാഥ മാനേജർ എസ്.ആർ. അരുൺ ബാബു, എം. വിജിൻ എം.എൽ.എ, ആർ. രാഹുൽ, എം.വി. ഷിമ, മിനു സുകുമാരൻ, അഡ്വ. പി.ടി.എ. റഹീം എം.എൽ.എ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ. പ്രഗിൻ ലാൽ സ്വാഗതവും ജില്ല കമ്മിറ്റി അംഗം പി.പി. ഷിനിൽ നന്ദിയും പറഞ്ഞു. സി.ഐ.ടി.യു, മഹിള അസോസിയേഷൻ, കേരള പ്രവാസിസംഘം, കർഷകസംഘം, എസ്.എഫ്.ഐ എന്നീ സംഘടനകൾ ജാഥക്ക് അഭിവാദ്യമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.