കോട്ടമ്മൽ കാരാട്ട് റോഡ്: നിവേദനം നൽകി

കൊടിയത്തൂർ: വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന കാരാട്ടുമുറി പ്രദേശത്തുകാരുടെ ഏക ആശ്രയമായ കൊടിയത്തൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കൊടിയത്തൂർ -കോട്ടമ്മൽ കാരാട്ട് റോഡ് ഉയർത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം തെയ്യത്തുംകടവ് ബ്രാഞ്ച് കമ്മിറ്റി ലിന്റോ ജോസഫ് എം.എൽ.എക്ക് നിവേദനം നൽകി. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിലും ഈ റോഡ് പൂർണമായി മുങ്ങിയിരുന്നു. സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് എം.എൽ.എ ഉറപ്പുനൽകിയതായി എ.പി. മുജീബ് പറഞ്ഞു. നാസർ കൊളായി, ഇർഷാദ് കൊളായി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.