പ്രഫ. കടത്തനാട് നാരായണന് അഭിനന്ദനം

വടകര: കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പ്രഫ. കടത്തനാട് നാരായണനെ ജെ.ടി.എസ് പൂർവാധ്യാപക കൂട്ടായ്മ ആദരിച്ചു. ഇ. കൃഷ്ണൻ പൊന്നാടയണിയിച്ചു. എ.കെ. നാണു, എം. കുഞ്ഞബ്ദുല്ല, വി.കെ. ബാലൻ, കെ.കെ. ശങ്കരൻ, ഒ. രാഘവൻ, ഇ.കെ. പ്രിയംവദ, എൻ. ചന്ദ്രി, കെ. കൃഷ്ണൻ, ടി.പി. രാജൻ, പി.എം. ബാലചന്ദ്രൻ, എൻ.എം. അജിത്ത്, വി.വി. വിനോദ് എന്നിവർ പ​ങ്കെടുത്തു. പുറങ്കര ജെ.ബി സ്കൂൾ വിദ്യാർഥികളും അധ്യാപകരും പി.ടി.എ ഭാരവാഹികളും പ്രഫ. കടത്തനാട് നാരായണനെ വീട്ടിലെത്തി ആദരിച്ചു. പ്രധാനാധ്യാപകൻ നിഖിൽ ഉപഹാരം നൽകി. സുർജിത്, കൈലാസ്, പി.കെ. രഞ്ജിഷ് എന്നിവർ പ​ങ്കെടുത്തു. ശ്രീജ്യോതിയിലെ ബിരുദ വിദ്യാർഥികളും പ്രഫ. കടത്തനാട് നാരായണനെ ആദരിച്ചു. സാജിദ്, ബിനേഷ്, മുഹമ്മദ്‌ കൊട്ടാറത്ത്, ഷാജു ആയാട്ട്, രജനി, പ്രസീന എന്നിവർ പങ്കെടുത്തു. ചിത്രം വടകര ജെ.ടി.എസ് പൂർവാധ്യാപക കൂട്ടായ്മ പ്രഫ. കടത്തനാട് നാരായണനെ ആദരിക്കുന്നു Saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.